ബിഹാർ: മൂന്ന് ഘട്ടമായി നടക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിലെ ഏറ്റവും നിർണായകമായ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു. ബിഹാറിനെ കൂടാതെ 10 സംസ്ഥാനങ്ങളിലായി 54 നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 243 സീറ്റിൽ 94 മണ്ഡലങ്ങളിലാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. ആർജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവാണ് മത്സര രംഗത്തുള്ള പ്രധാനികളിൽ ഒരാൾ.