ദുബായ്: ഇന്ത്യൻ സിനിമയെയും , സിനിമ നടൻമാരെയും അറബ് ജനതക്ക് എന്നും പ്രിയപ്പെട്ടതാണ്. ഇന്നലെ നടന്ന പിറന്നാൾ ആഘോഷത്തിൽ ഷാരുഖാൻ ബുർജ് ഖലീഫയിൽ തനിക്ക് ദുബായ് ജനത പിറന്നാൾ ആശംസിക്കുന്നതിന്റെ വീഡിയോ തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചു. കഴിഞ്ഞ വർഷവും താരത്തിന്റെ ജന്മദിനത്തിൽ ആശംസ അറിയിച്ചു ബുർജ് ഖലീഫയിൽ ലൈറ്റ് അലങ്കാരം ഒരുക്കിയിരുന്നു. വർഷങ്ങളായി ഷാരുഖാൻ ദുബൈയുടെ ടൂറിസം പ്രമോഷൻറെ ഭാഗം ആണ്.