ബീഹാർ: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടിങ് പൂർത്തിയായപ്പോൾ 53.51 ശതമാനം പോളിങ് രേഖപ്പെടുത്തി. 17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളിലായി നടന്ന വോട്ടെടുപ്പിൽ 2.85 കോടി ജനങ്ങൾ വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി നിതീഷ് കുമാർ, പ്രതിപക്ഷ സംഘത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് തുടങ്ങിയർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ന്യൂനപക്ഷ മേഖലകളായ ഗോപാൽഗഞ്ചിയിലടക്കം വോട്ടർമാരുടെ നീണ്ട നിര പോളിംഗ് ബൂത്തിന് മുന്നിൽ ദൃശ്യമായിരുന്നു. മൂന്നാം ഘട്ടത്തിൽ നവംബർ 7 ന് 78 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.