പെര്‍ത്തില്‍ ഒന്‍പതു കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത മനശാസ്ത്ര വിദഗ്ധനെതിരേ കേസ്

പെര്‍ത്തില്‍ ഒന്‍പതു കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത മനശാസ്ത്ര വിദഗ്ധനെതിരേ കേസ്

പെര്‍ത്ത്: ഓസ്‌ട്രേലിയിലെ പെര്‍ത്തില്‍ ഒന്‍പതു കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത മനശാസ്ത്ര വിദഗ്ധനെതിരേ പീഡനക്കുറ്റം ചുമത്തി.

സൈക്യാട്രിസ്റ്റായിരിക്കെ 2012-നും 2016-നും ഇടയിലാണ് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. പീഡനത്തെക്കുറിച്ച് പോലീസിനു ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്നാണ് ഇയാള്‍ക്കെതിരേ വിപുലമായ അന്വേഷണം ആരംഭിച്ചതെന്ന് പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ പോലീസ് അറിയിച്ചു. തുടര്‍ന്ന് 47 വയസുകാരനായ പ്രതി പീഡനത്തിനിരയാക്കിയ ഒമ്പത് കുട്ടികളെ പോലീസ് കണ്ടെത്തി. ഇയാളുടെ വസതിയില്‍ ഒന്നിലധികം റെയ്ഡുകളും നടത്തി.

13 വയസില്‍ താഴെയുള്ള കുട്ടികളോട് അപമര്യാദയായി പെരുമാറിയതിന് ഏഴ് കേസുകളും 16 വയസില്‍ താഴെയുള്ള കുട്ടികളെ ദുരുപയോഗം ചെയ്തതിന് രണ്ട് കേസുകളുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. പ്രതിയെ ശനിയാഴ്ച പെര്‍ത്ത് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാവുന്നവര്‍ മുന്നോട്ടു വരണമെന്നും പോലീസ് അഭ്യര്‍ഥിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.