പോലീസ് തന്റെ വീട്ടുകാരെ കൈയ്യേറ്റം ചെയ്‌തെന്ന് അർണബ് ഗോസ്വാമി

പോലീസ് തന്റെ വീട്ടുകാരെ കൈയ്യേറ്റം ചെയ്‌തെന്ന് അർണബ് ഗോസ്വാമി

മുംബൈ: കസ്റ്റഡിയിൽ എടുക്കാൻ വന്ന പോലീസ് തന്നെയും കുടുംബത്തെയും കൈയേറ്റം ചെയ്‌തെന്ന് അർണബ് ഗോസ്വാമി. ഇന്ന് രാവിലെ വീട്ടിലെത്തിയാണ് മുംബൈ പോലീസ് അർണബ് ഗോസ്വാമിയെ കസ്റ്റഡിയിലെടുത്തത്. അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അർണബ് ഗോസ്വാമിയെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അർണബിനെ കസ്റ്റഡിലെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അര്‍ണബിന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു തുടർന്നാണ് ഇങ്ങനെ ഒരു നീക്കം. പോലീസ് കയ്യേറ്റം ചെയ്തെന്നും ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നുമാണ് അര്‍ണബിന്‍റെ പരാതി. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.