ഗുജറാത്തില്‍ സ്‌ഫോടനത്തെത്തുടര്‍ന്ന് രാസവസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗണ്‍ തകര്‍ന്ന് ആറുപേര്‍ കൊല്ലപ്പെട്ടു

ഗുജറാത്തില്‍ സ്‌ഫോടനത്തെത്തുടര്‍ന്ന് രാസവസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗണ്‍ തകര്‍ന്ന് ആറുപേര്‍ കൊല്ലപ്പെട്ടു

അഹമ്മദാബാദ്: രാസവസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗണിന് സമീപത്തുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് ഗോഡൗണ്‍ തകരുകയും ആറുപേര്‍ കൊല്ലപ്പെടുകയും ചെയ്തു. എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുടുങ്ങിക്കിടന്ന 14 പേരെ പുറത്തെത്തിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

പരിക്കേറ്റവരെ എല്‍ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ചീഫ് ഫയര്‍ ഓഫിസര്‍ എംഎഫ് ദാസ്തൂര്‍ പറഞ്ഞു. 26 ഫയര്‍ എന്‍ജിന്‍ വാഹനങ്ങള്‍ എത്തിയാണ് തീയണച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ തീപിടുത്തത്തിലാണ് ഫാക്ടറി തകര്‍ന്നത് എന്നാണ് കരുതുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.