ഡൽഹി: ഡൽഹിയിൽ കൊവിഡിന്റെ മൂന്നാം വ്യാപനം ഉണ്ടായന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. തലസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന രേഖപ്പെടുത്തുന്നതിനിടെ ആണ് കെജരിവാളിന്റെ പ്രതികരണം. കഴിഞ്ഞ അഞ്ച് ദിവസവും അമ്പതിനായിരത്തിലധികം കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. കോവിഡ് രോഗികൾക്ക് ആവശ്യമായ കിടക്കകൾ സജ്ജമാണ്. ഐസിയു ബെഡുകളുടെയും വെന്റിലേറ്ററിന്റെയും ക്ഷാമമാണ് നിലവിൽ ഉള്ളത്. സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട് ഇത് പരിഹരിക്കാനുള്ള നടപടികൾ തുടങ്ങി എന്നും കെജരിവാൾ പറഞ്ഞു.