തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റിന്റെ പരിശോധന തുടരുന്ന ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. ബിനീഷിന്റെ ഭാര്യ റിനീറ്റയെ കാണണമെന്ന് ആവശ്യപ്പെട്ടാണ് ബന്ധുക്കള്‍ ഇവിടെ എത്തിയത്. എന്നാല്‍ ഇത് കര്‍ണാടക പോലീസും സിആര്‍പിഎഫും തയ്യാറായില്ല.
റിനീറ്റയ്ക്ക് ആരെയും കാണാന്‍ താത്പര്യമില്ലെന്ന് പോലീസ് ബന്ധുക്കളെ അറിയിച്ചു. എന്നാല്‍ റിനീറ്റ അങ്ങനെ പറയില്ലെന്നും അവരെ കാണാതെ പോകില്ലെന്നുമുള്ള നിലപാടിലാണ് ബന്ധുക്കള്‍.നേരത്തെ ബിനീഷിന്റെ അഭിഭാഷകനെയും വീടിനുള്ളിലേക്ക് ഇഡി കടത്തിവിട്ടിരുന്നില്ല.വീട്ടില്‍ നിന്നും പരിശോധനയില്‍ കണ്ടെടുത്തുവെന്ന് എന്‍ഫോഴ്സ്മെന്റ് പറയുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഇഡി കൊണ്ടുവന്ന് വെച്ചതാണെന്ന് റിനീറ്റ പറയുന്നു.