ഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി പൊതുസ്ഥലങ്ങളിലും ജോലി സ്ഥലത്തും അണുനാശിനികള്‍ ഉപയോഗിക്കരുതെന്നു സുപ്രീം കോടതി. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.
കെമിക്കല്‍ അടങ്ങിയ അണുനാശിനികള്‍ മനുഷ്യരില്‍ ഉപയോഗിക്കരുത്. അണുനാശിനി ടണലുകള്‍ സുപ്രീംകോടതി നിരോധിച്ചു. ഇവ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് കോടതി വ്യക്തമാക്കി.