മുംബൈ : ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം വരുമാനം നേടുന്ന സിനിമാ താരങ്ങളുടെ പട്ടിക പുറത്ത്. ഫോബ്‌സ് മാഗസിനാണ് പട്ടിക പുറത്ത് വിട്ടത്. രജനീകാന്ത് ആണ് പട്ടികയില്‍ മുന്നില്‍. നൂറ് കോടി രൂപയാണ് രജനീകാന്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം. അഖിലേന്ത്യ തലത്തില്‍ രണ്ടാം സ്ഥാനത്താണ് താരം. ദക്ഷിണേന്ത്യയില്‍ മോഹന്‍ലാലാണ് രണ്ടാം സ്ഥാനത്ത്. 64.5 കോടി രൂപയാണ് മോഹന്‍ലാലിന്റെ വരുമാനം.
വിവിധ സിനിമകളില്‍ നിന്നും പരസ്യങ്ങളില്‍ നിന്നും ബിഗ് ബോസ് ഷോയില്‍ നിന്നുള്ള വരുമാനം ചേര്‍ത്താണിത്. അഖിലേന്ത്യ തലത്തില്‍ ഇരുപത്തിയേഴാം സ്ഥാനത്താണ് മോഹന്‍ലാല്‍. അജിത്ത് കുമാറാണ് ദക്ഷിണേന്ത്യന്‍ താരങ്ങളില്‍ മൂന്നാം സ്ഥാനത്ത്. 40.5 കോടി രൂപയാണ് വരുമാനം. പ്രഭാസ് 35 കോടി, മഹേഷ് ബാബു 35 കോടി, കമല്‍ഹാസന്‍ 34 കോടി, മമ്മൂട്ടി 33.5 കോടി, ധനുഷ് 31.75 കോടി, വിജയ് 30 കോടി എന്നിങ്ങനെയാണ് പട്ടിക. വനിതകളില്‍ ആലിയ ഭട്ടാണ് കൂടുതല്‍ വരുമാനം നേടിയത്. 59.21 കോടി രൂപയാണ് വരുമാനം. അഖിലേന്ത്യ തലത്തില്‍ അക്ഷയ് കുമാറാണ് ഒന്നാം സ്ഥാനത്ത്.