സിബിഐയെ വിലക്കി ഝാർഖണ്ഡ് സർക്കാർ

സിബിഐയെ വിലക്കി  ഝാർഖണ്ഡ് സർക്കാർ

ഝാർഖണ്ഡ്: സിബിഐക്ക് നൽകിയ അനുമതി പിൻവലിച്ച് ഝാർഖണ്ഡ് സംസ്ഥാന സർക്കാർ. 8 സംസ്ഥാനങ്ങൾ ആണ് നിലവിൽ സിബിഐ അന്വേഷണം നടത്താൻ ഉള്ള അനുമതി പിൻവലിച്ചത്. 1996 മുതൽ നിലനിന്നിരുന്ന ഉത്തരവാണ് ഝാർഖണ്ഡ് സർക്കാർ പിൻവലിച്ചത്. ഇനിയും സംസ്ഥാനസർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയതിനു ശേഷമെ സിബിഐക്ക് സംസ്ഥാനത്ത് കേസ് അന്വേഷിക്കാൻ സാധിക്കുകയുള്ളൂ.

പശ്ചിമബംഗാൾ, രാജസ്ഥാൻ,ഛത്തീസ്ഗഡ് ആന്ധ്ര പ്രദേശ്, കേരള, കർണാടക എന്നീ സംസ്ഥാനങ്ങളാണ് സിബിഐക്ക് അന്വേഷണം നടത്താനുള്ള അനുമതി പിൻവലിച്ചിട്ടുള്ളത്. കേസുകളിൽ അനാവശ്യമായി സിബിഐ ഇടപെടുന്നുവെന്ന് ആരോപിച്ചാണ് മിക്ക സംസ്ഥാനങ്ങളും കേന്ദ്ര അന്വേഷണ ഏജൻസിക്ക് നൽകിയ അനുമതി റദ്ദാക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.