പുല്‍വാമ: പുല്‍വാമയിലെ പാംപോറില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ലാല്‍പോറ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് കശ്മീര്‍ സോണ്‍ പോലിസ് അറിയിച്ചു.
ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടല്‍ നടന്നത്. സുരക്ഷാസേനയ്ക്കു നേരെ സായുധര്‍ വെടിവയ്ക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.ഈ പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.