വര്‍ക്ക് ഫ്രം ഹോം പിന്തുണയേകി കേന്ദ്രം

വര്‍ക്ക് ഫ്രം ഹോം പിന്തുണയേകി കേന്ദ്രം

ഡൽഹി: രാജ്യത്തെ ഐ.ടി മേഖലയെ ശക്തിപ്പെടുത്താന്‍ വര്‍ക്ക് ഫ്രം ഹോം പദ്ധതിയുടെ സാധ്യതകളെ കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ കേന്ദ്രത്തിന്റെ ഇടപെടൽ. വര്‍ക് ഫ്രം ഹോം രീതിയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുക വഴി കൂടുതല്‍ വിദേശ കമ്പനികൾ ഇന്ത്യയിലെത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കൂകൂട്ടുന്നത്.

പ്രായോഗിക തലത്തില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാന്‍ സഹായിക്കുന്ന വിധത്തില്‍ നിയമ ഭേദഗതികള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ അഞ്ചിന് തന്നെ ഇതിനു വേണ്ട നടപടികള്‍ ആരംഭിച്ചതായി കേന്ദ്രം അറിയിച്ചു. വര്‍ക് ഫ്രം ഹോം അല്ലെങ്കില്‍ വര്‍ക് ഫ്രം എനിവേര്‍ സൗകര്യങ്ങള്‍ക്ക് തടസമായി നില്‍ക്കുന്ന കമ്പനി പോളിസികളില്‍ ഭേദഗതി വരുത്താനും തീരുമാനമായിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.