മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ ഈമാസം 23 നു തുറക്കാന്‍ ആണ് തീരുമാനിച്ചിട്ടുള്ളത്. വിദ്യാഭ്യാസ മന്ത്രി ഹര്‍ഷ ഗെയ്ക്ക് ആണ് ഇക്കാര്യം അറിയിച്ചത്. ഒന്‍പതുമുതലുള്ള ക്ലാസുകളാണ് തുറക്കുന്നത്.
നേരത്തേ കുട്ടികള്‍ക്ക് ക്ലാസുകള്‍ നഷ്ടമായതിനെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ എസ്‌എസ്‌എല്‍സി പരീക്ഷകളുടെ സിലബസ് 25ശതമാനം വെട്ടികുറച്ചിരുന്നു. നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്.
ആന്ധ്രപ്രദേശിൽ നേരത്തെ മുതൽ തന്നെ സ്കൂളുകൾ തുറന്നിരുന്നു. കേരളത്തിലും സ്കൂളുകൾ തുറക്കാൻ ആലോചനകൾ നടക്കുന്നുണ്ട്.