ദില്ലി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ജോ ബൈഡനും കമല ഹാരിസീനും അഭിന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ഉയരങ്ങളിൽ എത്തിക്കാൻ വീണ്ടും ഒരുമിച്ച് ഒരിക്കൽ കൂടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു.
വൈസ് പ്രസിഡന്റ് പദവിയിൽ എത്തിയ ഇന്ത്യൻ വംശജ കമല ഹാരിസിനെയിം പ്രധാനമന്ത്രി അഭിനന്ദിച്ചു. നിങ്ങളുടെ പിന്തുണയും നേതൃത്വംവും ഇന്ത്യ-യുഎസ് ബന്ധത്തെ കൂടുതൽ ശക്തമാക്കുമെന്ന് ഉറപ്പുണ്ടെന്നും മോദി ട്വീറ്റിൽ പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ബൈഡനെയും കമലയെയും ട്വീറ്റിലൂടെ അഭിനന്ദിച്ചു.