ലാസലെറ്റ് സഭയുടെ പുതിയ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാദർ ജെൻസൺ ചെന്ദ്രാപ്പിന്നി

ലാസലെറ്റ് സഭയുടെ പുതിയ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാദർ ജെൻസൺ ചെന്ദ്രാപ്പിന്നി

ലാസലെറ്റ് സഭയുടെ പുതിയ പ്രൊവിൻഷ്യൽ സുപ്പീരിയർ ആയി എഴുത്തുകാരനായ യുവ വൈദികൻ ഫാ. ജെൻസൺ ചെന്ദ്രാപ്പിന്നി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇരിങ്ങാലക്കുട രൂപതയിലെ മൂന്നുമുറി ഇടവകാംഗമാണ് ഫാ. ജെൻസൺ. അസിറ്റന്റ് പ്രൊവിഷ്യൽ ആയി തൃശൂർ അതിരൂപതയിലെ വെട്ടുകാട് സെൻറ് ജോസഫ് ഇടവക അംഗം ഫാ . ബിനോയ് പൂവക്കുന്നിലും കൗൺസിലർ ആയി താമരശ്ശേരി രൂപതയിലെ തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഇടവക അംഗം ഫാ. അനൂപ് മാഞ്ചിറയിലും തിരഞ്ഞെടുക്കപ്പെട്ടു. തൻ്റെ കിഡ്നി ദാനം ചെയ്തു സമൂഹത്തിൽ സ്നേഹത്തിനും കരുണക്കും പുതിയ ചരിത്രമെഴുതിയ ജെന്സനച്ചൻറ്റെ പുതിയ ഉത്തരവാദിത്തത്തെ ഓർത്തു നമുക്ക് ദൈവത്തിനു നന്ദി പറയാം. ലാസലെറ്റ് സഭക്ക് മാത്രമല്ല സമൂഹത്തിനു മുഴുവൻ പൊൻവിളക്കായ് ദൈവം അദ്ദേഹത്തെ ഉയർത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.