മോഹന്‍ലാലിന്റെ സിനിമ പോലും ആദ്യ സീന്‍ മുതല്‍ മദ്യപാനമാണ്; സെന്‍സര്‍ ബോര്‍ഡിന് കുപ്പിയും കാശും കൊടുക്കും: ജി. സുധാകരന്‍

മോഹന്‍ലാലിന്റെ  സിനിമ പോലും ആദ്യ സീന്‍ മുതല്‍ മദ്യപാനമാണ്; സെന്‍സര്‍ ബോര്‍ഡിന് കുപ്പിയും കാശും കൊടുക്കും:  ജി. സുധാകരന്‍

ആലപ്പുഴ: സെന്‍സര്‍ ബോര്‍ഡിനെതിരെ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍. സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ മദ്യപിച്ചിരുന്നാണ് സെന്‍സറിങ് നടത്തുന്നത്.

സിനിമയുടെ തുടക്കത്തില്‍ തന്നെ മദ്യപിക്കുന്ന സീനുകളാണ് കാണിക്കുന്നതെന്നും സിനിമ നിര്‍മിച്ചവര്‍ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് മദ്യവും പണവും നല്‍കുന്നുണ്ടെന്നും സുധാകരന്‍ ആരോപിച്ചു. ഹരിപ്പാട് ടെമ്പിള്‍സിറ്റി റസിഡന്‍സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജി. സുധാകരന്‍.

തുടക്കം തന്നെ മദ്യപാനമാണ്. മോഹന്‍ലാല്‍ വരെ സിനിമ തുടങ്ങുമ്പോള്‍ മദ്യപാനമാണ്. നിലവാരമുള്ള നടന്മാര്‍ പോലും സിനിമയുടെ തുടക്കത്തില്‍ മദ്യപിക്കുന്ന റോളില്‍ വരുകയാണ്. തുടക്കത്തില്‍ മദ്യപാനം കാണിക്കരുതെന്ന് ഫിലിം സെന്‍സര്‍ ബോര്‍ഡിന് പറയാന്‍ കഴിയുമല്ലോ. എന്നാല്‍ അവരും മദ്യപിച്ചാണ് സിനിമ കാണുന്നതെന്നും ജി. സുധാകരന്‍ പറഞ്ഞു.

സിനിമ നിര്‍മിച്ചവര്‍ അവര്‍ക്ക് കുപ്പി വാങ്ങിക്കൊടുക്കും. കൈയ്യില്‍ കാശും കൊടുക്കും. സിനിമ കണ്ടിട്ടില്ലാത്തവരും അധികാരത്തിലുള്ള പാര്‍ട്ടിയുടെ ആളുകളുമായവര്‍ സെന്‍സര്‍ ബോര്‍ഡിലുണ്ട്. ഇത്തരത്തില്‍ ആലപ്പുഴയിലുള്ളവരെ തനിക്കറിയാമെന്നും സുധാകരന്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.