ഇടവേളയ്ക്കു ശേഷം ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു; എതിരാളികള്‍ ബംഗളുരു എഫ്.സി

 ഇടവേളയ്ക്കു ശേഷം ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു; എതിരാളികള്‍ ബംഗളുരു എഫ്.സി

പനാജി: ഐ.എസ്.എല്ലില്‍ ഒരു ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. വൈകീട്ട് ഏഴരക്ക് നടക്കുന്ന മത്സരത്തില്‍ ബംഗളൂരുവാണ് കേരളത്തിന്റെ എതിരാളികള്‍. തിലക് മൈതാനിലാണ് കളി.

ക്യാമ്പില്‍ കോവിഡ് ആശങ്ക പിടിമുറിക്കിയതോടെ രണ്ട് മത്സരങ്ങള്‍ മാറ്റിവെച്ചു. ദിവസങ്ങളോളം പരിശീലനം വരെ ഉപേക്ഷിക്കേണ്ടിവുന്നു. പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയ കൊമ്പന്മാര്‍ക്ക് മത്സരങ്ങള്‍ മാറ്റിവെക്കപ്പെട്ടതോടെ ആ സ്ഥാനവും നഷ്ടമായി. വീണ്ടും പോരാട്ട ചൂടിലേക്ക് എത്തുമ്പോള്‍ കഴിഞ്ഞ മത്സരങ്ങളിലെ ഒത്തിണക്കം തന്നെയാകും ടീമിന്റെ ആത്മവിശ്വാസം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.