നാഗൊർനോ-കറാബാക്ക് : ഒരു മാസത്തിലേറെയായി അർമേനിയയുമായുള്ള പോരാട്ടം രൂക്ഷമായ നാഗോർനോ-കറാബാക്കിലെ തന്ത്രപ്രധാന നഗരമായ ശുഷിയുടെ നിയന്ത്രണം അസർബൈജാനി സൈന്യം ഏറ്റെടുത്തുവെന്ന് അസർബൈജാൻ പ്രസിഡണ്ട് ഇൽഹാം അലിയേവ് അറിയിച്ചു.
ഞായറാഴ്ച സംപ്രേക്ഷണം ചെയ്ത ടെലിവിഷൻ പ്രസംഗത്തിൽ പ്രസിഡണ്ട് ശുഷിയും കറാബക്കും തങ്ങളുടേതാണ് എന്ന് അവകാശപ്പെട്ടു. നാഗോർനോ-കറാബാക്കിന്റെ തലസ്ഥാനത്തിന് തെക്ക് 10 കിലോമീറ്റർ അകലെ ഉയരത്തിൽ സ്ഥിതിചെയ്യുന്നതാകായാലും നാഗോർനോ-കറാബാക്കിനെ അർമേനിയയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിനരികിലായതിനാലും ശുഷിക്ക് കാര്യമായ സൈനിക മൂല്യമുണ്ട്.

നാഗൊർനോ-കറാബക്ക് അസർബൈജാനിലാണെങ്കിലും 1994 മുതൽ അർമേനിയയുടെ പിന്തുണയുള്ള പ്രാദേശിക അർമേനിയൻ സേനയുടെ നിയന്ത്രണത്തിലാണ്. സെപ്റ്റംബർ 27 ന് ആരംഭിച്ച ഏറ്റവും പുതിയ പോരാട്ടത്തിൽ അനേകം പേർ പ്രദേശത്തുനിന്നും ഒഴിഞ്ഞു പോകുകയും നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. തുർക്കിയുടെ സഹായത്തോടെ അസർബൈജാൻ നടത്തുന്ന പോരാട്ടത്തിൽ ലോകരാജ്യങ്ങൾ എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്.
കറുത്തപൂന്തോട്ടത്തിൽ ശാന്തി പൂക്കുമോ ?