മുംബൈ: അര്‍ണബ് ഗോസ്വാമിക്ക് കോടതി ജാമ്യം നൽകിയില്ല. ആത്മഹത്യാ പ്രേരണകേസിൽ അറസ്റ്റിലായ റിപ്പബ്ലിക് ടി വി എഡിറ്റർ അർണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി നിരസിച്ചു. ആത്മഹത്യ ചെയ്ത ആർകിടെക്ടർ അൻവയ് നായിക്കിന്റെ മകളുടെ പരാതിയിലെ വാദവും മഹാരാഷ്ട്ര പൊലീസിന്റെ വാദവും കേട്ട ശേഷമാണ് ഇടക്കാല ജാമ്യം നൽകാൻ കഴിയില്ല എന്ന നിലപാട് മുംബൈ ഹൈക്കോടതി എടുത്തിരിക്കുന്നത്.
ജാമ്യം വേണമെങ്കിൽ സെഷൻസ് കോടതിയെ സമീപിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. കോൺകോർഡ് ഡിസൈൻ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി അൻവയ് നായിക്കും അമ്മയും 2018ൽ ആത്മഹത്യ ചെയ്ത കേസിലാണ് അർണബിനെ അറസ്റ്റ് ചെയ്തത്.