ബിഹാർ തെരഞ്ഞെടുപ്പുഫലം വരാൻ വൈകും

ബിഹാർ തെരഞ്ഞെടുപ്പുഫലം വരാൻ വൈകും

ബിഹാർ: ബിഹാറിൽ അന്തിമ തെരഞ്ഞെടുപ്പ് ഫലം വരാൻ അർധരാത്രി വരെ കാത്തിരിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ. 4.10 കോടി വോട്ടുകളിൽ ഒരു കോടി വോട്ടുകളാണ് എണ്ണി തീർന്നത്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ എണ്ണം വർധിപ്പിച്ചതിനാലാണ് വോട്ടെണ്ണൽ വൈകുന്നതെന്ന് എച്ച് ആർ ശ്രീനിവാസ് പറഞ്ഞു. വോട്ടെണ്ണൽ പ്രക്രിയയ്ക്ക് മറ്റ് തടസങ്ങളൊന്നും ഇല്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.

ഒരു കോടി വോട്ടെണ്ണി കഴിഞ്ഞപ്പോൾ എൻഡിഎയ്ക്ക് മികച്ച ലീഡാണ് ലഭിച്ചിരിക്കുന്നത്. 132 സീറ്റിൽ എൻഡിഎ മുന്നേറുകയാണ്. എന്നാൽ മത്സരിച്ച 29 മണ്ഡലങ്ങളിൽ 19 ഇടത്തും ഇടത് പാർട്ടികൾ മുന്നേറി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.