അഞ്ചാം തവണയും ഐപിഎൽ കിരീടം നേടി മുംബൈ ഇന്ത്യൻസ്

അഞ്ചാം തവണയും ഐപിഎൽ കിരീടം നേടി മുംബൈ ഇന്ത്യൻസ്

ദുബായ്: ഈ വർഷത്തെ ഐപിഎൽ പോരാട്ടം അവസാനിച്ചു. ആവേശം നിറഞ്ഞ കലാശ പോരാട്ടത്തിൽ ഡൽഹിയെ 5 വിക്കറ്റിന് തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ് ഐപിഎല്ലിൽ അഞ്ചാം കിരീടം സ്വന്തമാക്കി. 68 റൺസെടുത്ത രോഹിത് ശർമ്മയും 3 വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ടുമാണ് മുംബൈയുടെ വിജയ ശിൽപ്പികൾ.

156 റൺസ് വിജയലക്ഷ്യവുമായി രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ മുംബൈ അനായാസ വിജയം നേടുകയായിരുന്നു. രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ മുംബൈയ്ക്കിത് അഞ്ചാം ഐപിഎൽ കിരീടമാണ്. ഡൽഹി ക്യാപ്റ്റൻസി 155 റൺസ് ആണ് എടുത്തത്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.