ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ വിജയം സ്വന്തമാക്കിയതിനു പിന്നാലെ വോട്ടർമാക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭ തെരഞ്ഞെടുപ്പിൻെറ തനി ആവർത്തനമാണ് ബിഹാറിലും കണ്ടതെന്ന് മോദി പറഞ്ഞു. ജനഹൃദയങ്ങളിലാണ് ബിജെപിയെന്നും ജനത്തെ എങ്ങനെ സേവിക്കാം എന്നാണ് ബിജെപി കാണിക്കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു.
കോവിഡ് മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടം വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലത്തിൽ കണാനാവും. ജനതാ കർഫ്യൂ ഏർപ്പെടുത്തിയത് മുതൽ ഇന്നുവരെ സ്വീകരിച്ച നടപടികൾ ജനം അംഗീകരിച്ചു. ന്യൂഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് വൈകീട്ടോടെയാണ് ആഘോഷം പരിപാടികൾ തുടങ്ങിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ബി.ജെ.പി അധ്യക്ഷന് ജെപി നഡ്ഡ എന്നിവർ പ്രധാനമന്ത്രി മോദിയോടൊപ്പം ആഘോഷ പരുപാടിയിൽ എത്തി.