ശാന്തിവിള ദിനേശിനെതിരെ വീണ്ടും പരാതി നല്‍കി ഭാഗ്യലക്ഷ്മി

ശാന്തിവിള ദിനേശിനെതിരെ വീണ്ടും പരാതി നല്‍കി ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ വീണ്ടും പരാതി നല്‍കി ഭാഗ്യലക്ഷ്മി. ദിനേശന്‍ തനിക്കെതിരെ അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തെന്ന് ആരോപിച്ച്‌ മുഖ്യമന്ത്രിക്കും ഡി ജി പിക്കുമാണ് പരാതി നല്‍കിയിട്ടുള്ളത്. പരാതിയില്‍ സൈബര്‍ ക്രൈം പോലീസ് കേസെടുക്കും.

യൂട്യൂബ് വീഡിയോയിലൂടെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിക്ക് കോടതി മുന്‍കൂര്‍ ജാമ്യമനുവദിച്ചിട്ടുണ്ട്. ഭാഗ്യലക്ഷ്മിയുടെയും മറ്റു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് വിജയ് പി നായര്‍ ഹർജി നല്‍കിയിരുന്നു. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അങ്ങിനെ ചെയ്താല്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.