അശ്ലീല സ്വഭാവമുള്ള ടെലവിഷന്‍ പര്യസ്യങ്ങള്‍ വിലക്ക്

അശ്ലീല സ്വഭാവമുള്ള ടെലവിഷന്‍ പര്യസ്യങ്ങള്‍ വിലക്ക്

ചെന്നൈ: അശ്ലീല സ്വഭാവമുള്ള ടെലവിഷന്‍ പര്യസ്യങ്ങള്‍ വിലക്ക്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് അശ്ലീല സ്വഭാവമുള്ള ടെലവിഷന്‍ പരസ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്ക് അശ്ലീല ടിവി പരസ്യങ്ങള്‍ പ്രകോപനമാകും എന്ന് കോടതി നിരീക്ഷിച്ചു. അടിവസ്ത്രങ്ങള്‍, പെര്‍ഫ്യൂം എന്നിവ ഉള്‍പ്പെടുന്ന പരസ്യങ്ങള്‍ക്കാണ് വിലക്ക്. വിഷയത്തില്‍ രണ്ടാഴ്ച്ചക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും കോടതി നോട്ടീസ് നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.