രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 44,878 പേര്‍ക്ക്

രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 44,878 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 44,878 പേര്‍ക്ക്. 49,079 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഏതാനും ആഴ്ചകളായി രോഗബാധിതരേക്കാള്‍ രോഗമുക്തരുടെ എണ്ണം ഉയരുന്നത് രാജ്യത്തിന് ആശ്വാസമായിട്ടുണ്ട്. ഇതുവരെ ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 87,28,795 ആയി.

547 പേരാണ് ഇന്നലെ മാത്രം വൈറസ് ബാധ മൂലം മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 1,28,688 ആയി. നിലവില്‍ ചികിത്സയിലുള്ളവര്‍ 4,84,547 ആണ്. ഇന്നലത്തേക്കാള്‍ 4747 പേര്‍ കുറവാണിത്. ഇതുവരെ രോഗമുക്തി നേടിയത് 81,15,580 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ പരിശോധിച്ചത് 12,31,01,739 സാംപിളുകള്‍. ഇന്നലെ മാത്രം 11,39,230 സാംപിളുകള്‍ പരിശോധിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.