പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികർക്കൊപ്പം ഇന്ന് ദീപാവലി ആഘോഷിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികർക്കൊപ്പം ഇന്ന് ദീപാവലി ആഘോഷിക്കും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച സൈനിക കൊപ്പം ദീപാവലി ആഘോഷിക്കും. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്, കരസേന മേധാവി ജനറൽ എം എം നരവണെ എന്നിവരും ഒപ്പമുണ്ടാകും. രാജസ്ഥാനിലെ ജയ്സാൽമീറിലുള്ള പട്ടാളക്യാമ്പിൽ ആകും ദീപാവലി ആഘോഷിക്കുക. പ്രധാന മന്ത്രിയായി ചുമതലയേറ്റതു മുതൽ നരേന്ദ്രമോദി സൈനികർക്ക് ഒപ്പമാണ് ദീപാവലി ആഘോഷിക്കാറുള്ളത്. കഴിഞ്ഞവർഷം ജമ്മു- കാശ്മീരിലെ നിയന്ത്രണ മേഖലയിലുള്ള സൈനികർക്ക് ഒപ്പമായിരുന്നു ആഘോഷം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.