ബിഹാറിൽ നിതീഷ്കുമാർ നേതൃത്വത്തിലുള്ള സർക്കാർ തിങ്കളാഴ്ച അധികാരമേൽക്കും

ബിഹാറിൽ നിതീഷ്കുമാർ നേതൃത്വത്തിലുള്ള  സർക്കാർ തിങ്കളാഴ്ച അധികാരമേൽക്കും

ബിഹാർ: ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാർ തിങ്കളാഴ്ച അധികാരമേൽക്കും. മന്ത്രിസഭാ രൂപീകരണവും ആയി ബന്ധപ്പെട്ട എൻ ഡി എയുടെ ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് പട്നയിൽ ചേരുന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗം നിതീഷിനെ നേതാവായി തിരഞ്ഞെടുക്കും. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലങ്കിലും തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് സത്യപ്രതിജ്ഞ നടക്കുമെന്നാണ് ജെ ഡി യു കേന്ദ്രങ്ങൾ നൽകുന്ന സൂചന. മന്ത്രിസഭ ഉണ്ടാക്കുന്നതിൽ നിതീഷിന്  സ്വാതന്ത്ര്യം നൽകുമെന്ന് ബിജെപി നേതാക്കൾ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും അംഗബലം കൂടുതലുള്ള ബിജെപി പ്രധാന വകുപ്പുകളിൽ പിടിമുറുക്കും എന്നാണ് സൂചന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.