ന്യൂഡല്‍ഹി: അസമിലെ കുട്ടികളുടെ ആശുപത്രിക്ക് സഹായ ഹസ്തവുമായി സച്ചിന്‍ . കരിംഗഞ്ചിലെ കുട്ടികള്‍ക്കായുള്ള ചാരിറ്റി ആശുപത്രിക്ക് ചികിത്സാ ഉപകരണങ്ങളും മറ്റും സച്ചിന്‍ കൈമാറിയത്.
യുനിസെഫിന്റെ ഗുഡ് വില്‍ അംബസഡര്‍ കൂടിയാണ് സച്ചിന്‍. സച്ചിന്റെ സഹായം രണ്ടായിരത്തിലേറെ കുട്ടികള്‍ക്ക് ഉപകാരപ്രദമാക്കും. മധ്യപ്രദേശ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നേരത്തെ സച്ചിന്‍ ഫൌണ്ടേഷന്‍ സഹായമെത്തിച്ചിരുന്നു.