മധുരയിലെ ടെക്സ്റ്റൈല്‍ സ്റ്റോറില്‍ തീ പടര്‍ന്ന് രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ മരിച്ചു

മധുരയിലെ ടെക്സ്റ്റൈല്‍ സ്റ്റോറില്‍ തീ പടര്‍ന്ന് രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ മരിച്ചു

ചെന്നൈ: മധുരയിലെ ടെക്സ്റ്റൈല്‍ സ്റ്റോറില്‍ തീ പടര്‍ന്ന് രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ മരിച്ചു. വെള്ളിയാഴ്‌ച രാത്രിയിലാണ് സംഭവം. കൃഷ്‌ണമൂര്‍ത്തി, ശിവാരസു എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

കെട്ടിടത്തില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് അഗ്നിശമന സേന എത്തുകയും തീയണക്കുന്നതിനിടയില്‍ കെട്ടിടം തകര്‍ന്ന് വീഴുകയുമായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.