മുംബൈ: മഹാരാഷ്ട്രയിൽ തിങ്കളാഴ്ച മുതൽ ആരാധനാലയങ്ങൾ തുറക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാവും ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കുക. മാസ്ക് നിർബന്ധം ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു. നേരത്തെ ദീപാവലിക്ക് ശേഷം സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധാവ് താക്കറെ അറിയിച്ചിരുന്നു.
കോവിഡ് ലോക്ഡൗണിനെ തുടർന്നാണ് മഹാരാഷ്ട്രയിൽ ആരാധനാലയങ്ങൾ അടച്ചിട്ടത്. പിന്നീട് കേന്ദ്ര സർക്കാർ ഇളവു നൽകിയപ്പോഴും സുരക്ഷാ മുൻനിർത്തി ആരാധനാലയങ്ങൾ തുറക്കാൻ മഹാരാഷ്ട്ര സർക്കാർ തയ്യാറായിരുന്നില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളുകൾ തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാവും അധ്യായനം ആരംഭിക്കുക.