ന്യൂഡല്‍ഹി: കോവിഡ് പ്രതിദിന കേസുകളില്‍ ആശ്വാസകണക്കുകളുമായി ഇന്ത്യ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്ത് കോവിഡ് കേസുകളില്‍ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 41,100 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.
കോവിഡ് കണക്കുകള്‍ അന്‍പതിനായിരത്തില്‍ താഴെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇത് തുടര്‍ച്ചയായ എട്ടാം ദിനമാണ്. ഇതുവരെ 88,14,579 പേര്‍ക്കാണ് രോഗം കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.