കോണ്‍ഗ്രസ് അംഗത്വ വിതരണ ക്യാമ്പയിന്‍ നീട്ടി; സംഘടന തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എഐസിസി

കോണ്‍ഗ്രസ് അംഗത്വ വിതരണ ക്യാമ്പയിന്‍ നീട്ടി; സംഘടന തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എഐസിസി

ന്യൂഡല്‍ഹി: വിവിധ സംസ്ഥാന ഘടകങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗത്വ വിതരണ ക്യാമ്പയിന്‍ നീട്ടി. 15 ദിവസത്തേക്കു കൂടിയാണ് നീട്ടി നല്‍കിയത്. തെലങ്കാന ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ പ്രതീക്ഷിച്ച പോലെ അംഗത്വ വിതരണം പുരോഗമിച്ചിരുന്നില്ല. കൂടുതല്‍ ആളുകളെ അംഗങ്ങളാക്കാന്‍ ഹൈക്കമാന്‍ഡ് പിസിസികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അംഗത്വ വിതരണം നീട്ടിയത് സംഘടന തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എഐസിസി അറിയിച്ചു. അംഗത്വ വിതരണം ഇന്ന് തീര്‍ക്കണമെന്നായിരുന്നു നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നത്. അറിയിപ്പ് കിട്ടിയെന്നും കേരളത്തിലും കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് വിതരണം 15 ദിവസത്തേക്ക് കൂടി നീട്ടിയതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന് ഇപ്പോഴും കാര്യമായ വേരോട്ടമുള്ള കേരളത്തില്‍ അംഗത്വ വിതരണം കാര്യമായി നടന്നിരുന്നില്ല. 10 ലക്ഷത്തില്‍ താഴെ അംഗങ്ങള്‍ മാത്രമാണ് ഇതുവരെ കേരളത്തില്‍ അംഗത്വമെടുത്തത്. ഡിസിസികള്‍ വേണ്ടത്ര ഉത്സാഹം കാണിച്ചില്ലെന്ന പരാതി കെപിസിസിക്ക് ഉണ്ട്. വരുന്ന 15 ദിവസം കൊണ്ട് പരമാവധി ആളുകളെ അംഗങ്ങളാക്കാനുള്ള നീക്കത്തിലാണ് ജില്ലാ കമ്മിറ്റികള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.