ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായി സുരക്ഷാ സേന അറിയിച്ചു.
പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്ന രഹസ്യവിഭാഗത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തെരച്ചില്‍ ആരംഭിച്ചത്. തിരച്ചില്‍ തുടരുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതല്‍ സൈനികര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
ഷോപിയാന്‍ പൊലീസ്, സിആര്‍പിഎഫ്, കരസേന എന്നിവരുടെ സംയുക്ത സേനയാണ് ഭീകരര്‍ക്കെതിരെ ഏറ്റുമുട്ടല്‍ നടത്തുന്നത്. ഈ വര്‍ഷം മാത്രം ഇതുവരെ 41 ഭീകരരെ സുരക്ഷാ സേന വധിച്ചിട്ടുണ്ട്.