ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ 13 പുതിയ ജില്ലകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി നാളെ നിര്‍വഹിക്കും.
13 പുതിയ ജില്ലകള്‍ കൂടി വരുന്നതോടെ സംസ്ഥാനത്തെ ആകെ ജില്ലകളുടെ എണ്ണം 26 ആകും. ജില്ലകളെ 26 ആക്കി പുനഃസംഘടിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ വിജ്ഞാപനവും ഉടന്‍ പുറത്തിറക്കിയേക്കും.
പുതിയ ജില്ലകള്‍ രൂപീകരിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മന്യം, അല്ലൂരി സീതാരാമ രാജു, അനകപള്ളി, കാക്കിനട, കോന സീമ, എലുരു, എന്‍ടിആര്‍ ഡിസ്ട്രികിട്, ബപാട്ല, പല്‍നാട്, നന്ദ്യാല്‍, ശ്രീ സത്യസായി, അണ്ണാമയ്യ, ശ്രീബാലാജി എന്നിവയാണ് പുതിയതായി രൂപീകരിച്ച ജില്ലകള്‍.
മുഖ്യമന്ത്രിയുടെ കീഴിലുള്ള നാല് സബ്കമ്മറ്റികള്‍ക്കാണ് ജില്ലാ രൂപീകണവുമായി ബന്ധപ്പെട്ട ചുമതലകള്‍ നല്‍കിയിരിക്കുന്നത്. 2014 ജൂണ്‍ രണ്ടിന് തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിങ്ങനെ രണ്ടു സംസ്ഥാനങ്ങളാക്കി മാറ്റിയതോടെ 13 ജില്ലകളാണ് ഇപ്പോള്‍ ആന്ധ്രാപ്രദേശിലുള്ളത്.