പ്രതാപ്ഗഡ്: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചു. ഷക്കീല്‍ (48), സന്ദീപ് പട്വ (24) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി പ്രയാഗ്രാജിലെ എസ്ആര്‍എന്‍ ആശുപത്രിയിലേക്ക് മാറ്റി. ഉത്തര്‍പ്രദേശിലെ പ്രതാപ് ഗഢ് ജില്ലയിലാണ് അപകടം.
സംഭവത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പടക്കം വില്‍പനക്കാരനായ അഷ്ഫാഖ് എന്നയാളുടെ വീട്ടിലാണ് ശനിയാഴ്ച വൈകിട്ട് അപകടം നടന്നതെന്ന് എസ്എച്ച്ഒ ബച്ചേ ലാല്‍ പറഞ്ഞു.
ടൈല്‍സ് മുറിക്കുന്ന യന്ത്രത്തില്‍ നിന്ന് തീപ്പൊരി പടക്കങ്ങളിലേക്ക് വീണതോടെ തീ പടരുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ സൂക്ഷിച്ചിരുന്ന എല്‍പിജി സിലിണ്ടറിന് തീപിടിച്ച് പൊട്ടിത്തെറിച്ചതായും പൊലീസ് പറഞ്ഞു.