അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ഇന്ത്യയ്ക്കുള്ളത് ആകെ 49എയര്‍ ആംബുലന്‍സുകൾ; മുന്നറിയിപ്പുമായി വി.കെ സിംഗ്

അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ഇന്ത്യയ്ക്കുള്ളത് ആകെ 49എയര്‍ ആംബുലന്‍സുകൾ; മുന്നറിയിപ്പുമായി വി.കെ സിംഗ്

ന്യൂഡല്‍ഹി: അടിയന്തര രക്ഷാപ്രവര്‍ത്തന സാഹചര്യങ്ങളെ നേരിടുന്നതില്‍ ഇന്ത്യയുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി വിജയ് കുമാർ സിംഗ്. എയര്‍ ആംബുലന്‍സുകളുടെ കുറവാണ് സിവില്‍ വ്യോമയാന മന്ത്രി വി.കെ സിംഗ് ലോക്സഭയില്‍ ചൂണ്ടിക്കാട്ടിയത്.

'ഇന്ത്യയില്‍ എയര്‍ ആംബുലന്‍സുകളുടെ എണ്ണം വളരെ കുറവാണ്. ഇന്ത്യയ്ക്കുള്ളത് ആകെ 49എയര്‍ ആംബുലന്‍സുകൾ. ഏകദേശം 4100 രോഗികള്‍ വിവിധ സാഹചര്യങ്ങളില്‍ എയര്‍ ആംബുലന്‍സ് ബുക്ക് ചെയ്തിട്ടുണ്ട്. ഇത് കഴിഞ്ഞ മൂന്നു വര്‍ഷത്തെ മാത്രം കണക്കാണ്' എന്ന് ലോക്സഭയില്‍ കേന്ദ്ര മന്ത്രി വ്യക്തമാക്കി.

ഡല്‍ഹിയില്‍ 39, മഹാരാഷ്ട്രയില്‍ അഞ്ചും കേരളത്തില്‍ രണ്ടും ഒഡീഷ, പശ്ചിമ ബംഗാള്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഓരോന്ന് വീതം എന്നിങ്ങനെയാണ് എയര്‍ ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുന്നത്. ഉള്‍പ്രദേശങ്ങളില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നാല്‍ ഉപയോഗിക്കാന്‍ ആവശ്യമായത്ര എയര്‍ ആംബുലന്‍സുകള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.