തന്റെ സ്വത്തുക്കള്‍ മുഴുവന്‍ രാഹുല്‍ ഗാന്ധിക്ക് എഴുതി നല്‍കി 78 കാരി പുഷ്പ മുഞ്ജിയാല്‍

തന്റെ  സ്വത്തുക്കള്‍ മുഴുവന്‍ രാഹുല്‍ ഗാന്ധിക്ക് എഴുതി നല്‍കി 78 കാരി പുഷ്പ മുഞ്ജിയാല്‍

ഡെറാഡൂണ്‍: തന്റെ സ്വത്തു മുഴുവൻ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എഴുതി നൽകി 78 കാരി. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശിനിയായ 78 കാരി പുഷ്‌പാ മുഞ്ജിയാലാണ് തന്റെ സ്വത്തു മുഴുവൻ രാഹുൽ ഗാന്ധിക്ക് എഴുതി നൽകിയത്.

തന്റെ സ്വത്ത് രാഹുല്‍ ഗാന്ധിയ്‌ക്ക് എഴുതിക്കൊടുക്കാനുള‌ള ആഗ്രഹം പുഷ്‌പ ഡെറാഡൂണ്‍ കോടതിയില്‍ അറിയിച്ചു. 50 ലക്ഷം രൂപ വിലവരുന്ന തന്റെ സ്ഥലവും 10 പവന്‍ സ്വര്‍ണാഭരണവും അടങ്ങിയ സ്വത്തിന്റെ രേഖകള്‍ രാഹുലിന് വേണ്ടി ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ പ്രീതം സിംഗിന് പുഷ്‌പ നല്‍കി.

രാഹുലും അദ്ദേഹത്തിന്റെ ആശയങ്ങളും ഈ രാജ്യത്തിന് വളരെ ആവശ്യമുണ്ട്. അദ്ദേഹത്തിന്റെ ആശയങ്ങള്‍ തന്നെ വളരെയധികം സ്വാധീനിച്ചതായി പുഷ്‌പ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.