ശ്രീനഗര്‍: ശ്രീനഗറിലെ ലാല്‍ചൗക്കില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു.
സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പുല്‍വാമയിലെ ലജുറ ഗ്രാമത്തിലുണ്ടായ മറ്റൊരു ഭീകരാക്രമണത്തില്‍ പ്രദേശവാസികളല്ലാത്ത രണ്ട് പേര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്‍വാമയിലും ശ്രീനഗറിലും ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം.