ന്യൂഡല്‍ഹി: റംസാന്‍ പ്രമാണിച്ച് മുസ്ലീം ജീവനക്കാര്‍ക്ക് രണ്ട് മണിക്കൂര്‍ നേരത്തെ ജോലി അവസാനിപ്പിക്കാമെന്നുള്ള ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കി. ഡല്‍ഹി ജല ബോര്‍ഡിലെ മുസ്ലീം ജീവനക്കാര്‍ക്കു വേണ്ടിയായിരുന്നു സര്‍ക്കാരിന്റെ ഉത്തരവ്. ഈ നീക്കത്തിനെതിരേ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
മുസ്ലീം ജീവനക്കാര്‍ക്ക് ഈദുല്‍ ഫിത്തര്‍ പ്രഖ്യാപിക്കുന്ന തീയതി വരെ ദിവസേനെ രണ്ട് മണിക്കൂര്‍ അവധി നല്‍കാന്‍ തീരുമാനിച്ചതായി ഡല്‍ഹി ജെല്‍ ബോര്‍ഡ് തിങ്കളാഴ്ച അറിയിച്ചിരുന്നു. ഓഫീസ് ജോലിക്ക് തടസം വരാതിരിക്കാന്‍ ശേഷിക്കുന്ന ഓഫീസ് സമയങ്ങളില്‍ അവര്‍ തങ്ങളുടെ ജോലി പൂര്‍ത്തിയാക്കുമെന്ന വ്യവസ്ഥയ്ക്ക് വിധേയമായിട്ടായിരുന്നു ഈ അവധി അനുവദിച്ച് കൊണ്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
ഡിജിബിയുടെ ഉത്തരവിനെതിരെ വിവിധ സംഘടനകള്‍ രംഗത്തു വന്നു. ഒരു മത വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രം ആനുകൂല്യം നല്‍കുന്നതിനെതിരേ വലിയ തോതില്‍ പ്രതിഷേധം ഉയരുകയും ചെയ്തു. തുടര്‍ന്നാണ് സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.