ജഡ്ജിമാര്‍ വിദേശത്ത് പോകുമ്പോള്‍ സര്‍ക്കാര്‍ അനുമതി വാങ്ങണം; ഉത്തരവ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി

ജഡ്ജിമാര്‍ വിദേശത്ത് പോകുമ്പോള്‍ സര്‍ക്കാര്‍ അനുമതി വാങ്ങണം; ഉത്തരവ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാര്‍ സ്വകാര്യ സന്ദര്‍ശനത്തിന് വിദേശത്ത് പോകുമ്പോള്‍ സര്‍ക്കാര്‍ അനുമതി വാങ്ങണമെന്ന ഉത്തരവ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി. വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.

ജസ്റ്റിസുമാരായ രാജീവ് ശക്ദേര്‍, ജാസ്മീത് സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് വിദേശകാര്യ മന്ത്രാലയം 2021ല്‍ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കിയത്. ജഡ്ജിമാര്‍ക്ക് വിദേശ സന്ദര്‍ശനത്തിനിടയില്‍ അടിയന്തിര സഹായം ആവശ്യമായി വരുമ്പോള്‍ അത് ലഭ്യമാക്കാനാണ് നിബന്ധന വച്ചത് എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

സര്‍ക്കാര്‍ വെച്ചിരിക്കുന്ന ഈ നിബന്ധന സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റവും ജഡ്ജിമാര്‍ വഹിക്കുന്ന പദവിയെ ഇകഴ്ത്തുന്നതാണെന്നും ആരോപിച്ച് അമന്‍ വച്ചാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.