മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ മകനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ മകനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായിരുന്ന ഹാഫിസ് സയീദിന്റെ മകനും ഇനി മുതല്‍ ഭീകരവാദികളുടെ പട്ടികയില്‍. ഹാഫീസ് തല്‍ഹയെ കേന്ദ്ര സര്‍ക്കാരാണ് ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

1967 യുഎപിഎ വകുപ്പ് പ്രകാരമാണ് ആഭ്യന്തര മന്ത്രാലയം തല്‍ഹയെ ഭീകരനായി പ്രഖ്യാപിച്ചത്. ഇന്ത്യക്കെതിരെ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് തെളിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഹാഫിസ് തല്‍ഹ സയീദ് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുടെ മുതിര്‍ന്ന നേതാവാണ്.

ലഷ്‌കര്‍ സേനയുടെ റിക്രൂട്ട്മെന്റ്, ഫണ്ട് ശേഖരണം, ആസൂത്രണം ചെയ്യല്‍, നടപ്പിലാക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളിലൊക്കെ പങ്കുള്ളയാളാണ് തല്‍ഹയെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ഹാഫിസ് സയീദിന് പാക് കോടതി ഇന്നലെ 31 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.