വ്യാപം അഴിമതി പുറത്തു കൊണ്ടു വന്ന വിവരാവകാശ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

വ്യാപം അഴിമതി പുറത്തു കൊണ്ടു വന്ന വിവരാവകാശ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

ഭോപ്പാല്‍: മധ്യപ്രദേശിലെ വ്യാപം അഴിമതി പുറത്ത് കൊണ്ടു വന്ന വിവരാവകാശ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പുതിയ അഴിമതിക്കേസ് പുറത്ത് കൊണ്ടു വരുന്നതിനിടെയാണ് ഡോക്ടര്‍ ആനന്ദ് റായി അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഡപ്യൂട്ടി സെക്രട്ടറി ലക്ഷ്മണ്‍ സിങ് മാര്‍കം നല്‍കിയ പരാതിയുടെ പേരിലാണു നടപടി.

ഇന്‍ഡോറിലെ ഹുക്കുംചന്ദ് ആശുപത്രിയില്‍ നേത്രരോഗ വിദഗ്ധനാണ് ഡോ. റായി. മാര്‍ച്ച് 25നു നടന്ന മധ്യപ്രദേശ് ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന്റെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ലക്ഷ്മണ്‍ സിങ്ങിന്റെ പേരും അടങ്ങുന്ന ദൃശ്യം ഡോ. റായി പങ്കുവച്ചിരുന്നു. എന്നാല്‍ ഇത് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മണ്‍ സിങ് നല്‍കിയ പരാതിയിലാണ് നടപടി.

ഈ കേസ് റദ്ദാക്കണമെന്ന ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനെത്തിയതായിരുന്നു ഡോക്ടര്‍ റായി. ഡല്‍ഹിയിലെ ഹോട്ടലില്‍ നിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.