ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു.
കഴിഞ്ഞ ദിവസം സിആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ നടന്ന ആക്രമണവുമായി ബന്ധമുള്ള ഭീകരനെയാണ് വധിച്ചതെന്ന് ജമ്മു കശ്മീര്‍ പൊലീസ് ഐജി വിജയ് കുമാര്‍ അറിയിച്ചു.
മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന സംശയത്തെത്തുടർന്ന് തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. ജമ്മുവിൽ ഭീകരർക്കെതിരെ സൈന്യം നടപടി കർശനമാക്കിയിരിക്കുകയാണ്.