സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് നാലു പുതുമുഖങ്ങള്‍; ജനറല്‍ സെക്രട്ടറിയായി യെച്ചൂരിക്ക് മൂന്നാം ടേം

സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് നാലു പുതുമുഖങ്ങള്‍; ജനറല്‍ സെക്രട്ടറിയായി യെച്ചൂരിക്ക് മൂന്നാം ടേം

കണ്ണൂര്‍: സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് നാലു പുതുമുഖങ്ങളുടെ പേരുകളടങ്ങിയ പാനല്‍ അവതരിപ്പിച്ചു. പി. രാജീവ്, പി. സതീദേവി, കെ.എന്‍ ബാലഗോപാല്‍, സി.എസ് സുജാത എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലാണ് തീരുമാനമുണ്ടായത്. ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. അദേഹത്തിന്റെ മൂന്നാം ടേമാണിത്.

പ്രായപരിധി നിബന്ധനയുടെ പേരില്‍ എസ്. രാമചന്ദ്രന്‍ പിള്ള, ഹന്നന്‍ മുള്ള, ബിമന്‍ ബസു എന്നിവര്‍ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവായി. എസ്. രാമചന്ദ്രന്‍ പിള്ളയുടെ ഒഴിവിലേക്ക് കേരളത്തില്‍ നിന്ന് എ. വിജയരാഘവന്‍ പിബിയില്‍ എത്തും.

2015 ല്‍ വിശാഖപട്ടണത്ത് നടന്ന ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് സീതാറാം യെച്ചൂരി ആദ്യമായി സാരഥ്യം ഏറ്റെടുത്തത്. എസ്. രാമചന്ദ്രന്‍ പിള്ളയെ ജനറല്‍ സെക്രട്ടറി ആക്കാനുള്ള കേരള ഘടകത്തിന്റെ നീക്കം മറികടന്നായിരുന്നു യെച്ചൂരിയുടെ സ്ഥാനാരോഹണം. 2018 ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കാര്യമായ എതിര്‍പ്പുകള്‍ ഉയര്‍ന്നതുമില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.