സൈനികര്‍ക്കു നേരെ ആക്രമണം; രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ കാശ്മീര്‍ പൊലീസ് വെടിവച്ച് കൊന്നു

സൈനികര്‍ക്കു നേരെ ആക്രമണം; രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ കാശ്മീര്‍ പൊലീസ് വെടിവച്ച് കൊന്നു

ശ്രീനഗര്‍: സിആര്‍പിഎഫ് സൈനികര്‍ക്ക് നേരെ നടന്ന ആക്രമണവുമായി ബന്ധമുള്ള രണ്ട് തീവ്രവാദികളെ ശ്രീനഗറില്‍ നടന്ന ഏറ്റുമുട്ടലില്‍ കാശ്മീര്‍ പൊലീസ് വെടിവച്ച് കൊന്നു. ട്വിറ്ററിലൂടെയാണ് പൊലീസ് ഇക്കാര്യം പുറത്തു വിട്ടത്.

സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കു നേരേയുണ്ടായ ഭീകരാക്രമണത്തില്‍ പങ്കുള്ള രണ്ട് ഭീകരരെ ശ്രീനഗറില്‍ നടന്ന ഏറ്റുമുട്ടലില്‍ വധിച്ചു. ആയുധങ്ങളും വെടിക്കോപ്പുകളും മറ്റ് വസ്തുക്കള്ളും പിടിച്ചെടുത്തുവെന്ന് കാശ്മീര്‍ പൊലീസ് ട്വീറ്റില്‍ കുറിച്ചു.


ഏപ്രില്‍ നാലിന് ഈ ഭീകരരാണ് സിആര്‍പിഎഫിന് നേരെ ആക്രമണം നടത്തിയതെന്ന് കാശ്മീര്‍ പൊലീസ് ഐജി വിജയ് കുമാര്‍ പറഞ്ഞു. ഇവര്‍ പാകിസ്ഥാനില്‍ നിന്നുള്ളവരും ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയിലെ അംഗങ്ങളുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.