മുംബൈ: മഹാരാഷ്ട്രയിലെ ഒരു കര്‍ഷകന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് എഴുതിയ കത്താണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കര്‍ഷകനായതിന്റെ പേരില്‍ തന്റെ പ്രണയം നിഷേധിക്കപ്പെട്ടതിനെ കുറിച്ചാണ് കത്തില്‍ അദ്ദേഹം സൂചിപ്പിക്കുന്നത്. അധികം ഭൂമിയോ സ്വത്തോ ഇല്ലാത്ത ഒരു പാവപ്പെട്ട കര്‍ഷകനാണ് താനെന്ന് സ്വയം അഭിസംബോധന ചെയ്താണ് അദ്ദേഹം കത്ത് ആരംഭിക്കുന്നത്.
സാധാരണ കര്‍ഷകനായതിനാല്‍ പ്രണയത്തില്‍ താന്‍ അവഗണിക്കപ്പെടുന്നതിനെപ്പറ്റിയും സമ്പത്തിന് പ്രണയ ബന്ധത്തെക്കാള്‍ പ്രാധാന്യം ലഭിക്കുന്നതിനെക്കുറിച്ചും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. പ്രണയിച്ചിട്ടും ഒരുമിക്കാന്‍ സാധിക്കാതിരുന്ന പഞ്ചാബിലെ ദുരന്ത പ്രണയ കഥയിലെ കഥാപാത്രങ്ങളായ ഹിര്‍-രഞ്ജ എന്നിവരെ പറ്റിയും കത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
മഹാരാഷ്ട്രയിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി മനസിലാക്കാനാണ് ഇങ്ങനെയൊരു കത്തെഴുതുന്നതെന്നാണ് അദ്ദേഹം പറയുന്നത്. കത്തിന് ഉദ്ധവില്‍ നിന്ന് എത്രയും പെട്ടെന്ന് മറുപടി കിട്ടുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുമെന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.