ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വി.കെ ശശികലയെ പുറത്താക്കിയ നടപടി ശരിവച്ച് മദ്രാസ് ഹൈക്കോടതി. 2016ല്‍ ജയലളിതയുടെ മരണശേഷം പാര്‍ട്ടി പദവിയില്‍നിന്ന് മുതിര്‍ന്ന നേതാക്കളായ എടപ്പടി പളനിസ്വാമി, ഒ.പനീര്‍സെല്‍വം എന്നിവര്‍ ശശികലയെ പുറത്താക്കിയിരുന്നു.
ഈ നടപടിക്കാണു കോടതി അംഗീകാരം ലഭിച്ചത്. ഉന്നത കോടതിയെ സമീപിക്കുമെന്നു ശശികല പ്രതികരിച്ചു. 2021 ല്‍ ജയില്‍വാസം കഴിഞ്ഞു പുറത്തിറങ്ങിയ ശശികല ഫെബ്രുവരി 8ന് തമിഴ്നാട്ടില്‍ തിരികെയെത്തി.
രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് ആദ്യം സൂചന നല്‍കിയെങ്കിലും പിന്നീട് രാഷ്ട്രീയത്തിലേക്കില്ല എന്നു തീരുമാനമെടുത്തു. ഇതിനിടെ, പാര്‍ട്ടിയുടെ മൂന്നാം തലമുറയിലെ അംഗങ്ങള്‍ക്കു താന്‍ പാര്‍ട്ടിയെ നയിക്കുന്നതിനോടാണ് താല്‍പ്പര്യമെന്നു ശശികല പറയുന്ന ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.