റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം

റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം

റാസല്‍ ഖൈമ: എമിറേറ്റിലുണ്ടായ വാഹനാപകടത്തില്‍ 26 കാരിയും രണ്ട് മക്കളുടെ അമ്മയുമായ യുവതിക്ക് ദാരുണാന്ത്യം. യുവതി ഓടിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടത്തില്‍ പെട്ടതെന്ന് പോലീസ് അറിയിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം പലതവണ മറിഞ്ഞു. അപകടസ്ഥലത്ത് വച്ചുതന്നെ യുവതിയുടെ മരണം സംഭവിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു.

രാത്രി 12 നും 1 മണിക്കും ഇടയിലാണ് അപകടമുണ്ടായത്. പോലീസ് ഓപ്പറേഷന്‍ റൂമിലേക്ക് വന്ന ഫോണ്‍കോളിനെ തുടർന്ന് ട്രാഫിക് വിദഗ്ധനേയും പട്രോളിംഗ് സംഘത്തേയും സ്ഥലത്തേക്ക് അയക്കുകയായിരുന്നു. യുവതിയുടെ മൃതദേഹം റാസല്‍ഖൈമ അല്‍ ഹുദിബാ സെമിത്തേരിയില്‍ സംസ്കരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.