ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നു; ഒറ്റദിവസം വര്‍ധനവ് 50 ശതമാനം

ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നു; ഒറ്റദിവസം വര്‍ധനവ് 50 ശതമാനം

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. തലേ ദിവസത്തേക്കാള്‍ ബുധനാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത് 50 ശതമാനത്തിലേറെ വര്‍ധനവാണ്. കഴിഞ്ഞ രണ്ടു മാസമായി തുടര്‍ച്ചയായി കോവിഡ് കേസുകള്‍ കുറഞ്ഞ ശേഷമാണ് ഇപ്പോള്‍ രോഗികള്‍ വര്‍ധിച്ചത്. 299 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത്.

രോഗികള്‍ കൂടിയെങ്കിലും മരണം ഒന്നും ബുധനാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.49 ശതമാനത്തില്‍ നിന്ന് 4.98 ശതമാനമായി വര്‍ധിച്ചു. രോഗികളുടെ വര്‍ധനവ് ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുകയാണെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ വ്യക്തമാക്കി.

രോഗികളുടെ എണ്ണം കൂടിയെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട അവസ്ഥയിലുള്ളവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവില്ല. രണ്ടാം തരംഗത്തില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ രോഗികളായത് ജനുവരി 13 നാണ്. അന്ന് 28,867 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.